ഉടന്‍ വരുന്നു......

"അതേയ്......'ന്നെ പോലീസ് പിടിച്ചു....ട്ടോ....."

Wednesday, March 30, 2011

ജീവിത വണ്ടി...

വണ്ടീ ചിന്തിപ്പായണ വണ്ടി
ചെന്തീ തുപ്പി ചീറവണ്ടി
ചോര നിറത്തീ പുകയണ വണ്ടി
ജീവിത നാഡിയിടിപ്പിന്‍ വണ്ടി

ചെഞ്ചുണ്ടൊട്ടിയൊലിച്ചൊരു കാല-
ത്തിത്തിരി പുഞ്ചിരി തൂകിയ വണ്ടി
പൂഞ്ചിറകേറി നടന്നൊരു തീര-
ത്താടിയുലഞ്ഞതു തുമ്പത്തെത്തി

വീണതു പോവുകയെന്നു നിനച്ചൂ
താങ്ങിയൊരാക്കനമുള്ളൊരു കമ്പില്‍
മാത്രകണക്കെയൊഴുക്കിവിയര്‍പ്പി-
ന്നുപ്പു പുരണ്ടാ തോലതു പൊങ്ങീ

നാളുകള്‍ മൂക്കുമ്പോളത് നീറി-
ക്കീറി മുറിഞ്ഞൂ വീണിഹ ഭൂവില്‍
ഏതൊരു കമ്പിനുമുണ്ടൊരു ജീര്‍ണാ-
വസ്ഥയില്‍ വീഴും ജീവിത വണ്ടി...

Tuesday, March 29, 2011

ഒറ്റക്കണ്ണന്‍ reloaded....!!!

ഉണ്ണ്യമ്പൂരിയും ഒറ്റക്കണ്ണനും കുറച്ചു കാലത്തേക്ക് വേറെ ലോകത്തേക്ക് പോയിരിക്കുകയായിരുന്നു...

കുറ്റം ഏറ്റു പറയണമല്ലോ... ഈ ബ്ലൂലോഗത്തെ മനപൂര്‍വം മറന്നു എന്ന് തന്നെ പറയാം...

ഉണ്ണ്യമ്പൂരിക്ക് ഒറ്റക്കണ്ണനേം കൊണ്ട് ബിരുദ പഠനം ആരംഭിക്കേണ്ടതായി വന്നത് കൊണ്ട് ബ്ലൂലോഗത്തിലേക്ക് ഏന്തി വലിഞ്ഞു ഉറ്റു നോക്കാന്‍ കഴിഞ്ഞിരുന്നില്ല....
ഹതാ.... കുറ്റ സമ്മതത്തിനിടയില്‍ വിശേഷങ്ങള്‍ പറയാന്‍ വിട്ടുപോയി'ട്ടോ....

അങ്ങനെ
ഉണ്ണ്യമ്പൂരിയും ഒറ്റക്കണ്ണനും സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന നാട്ടിലേക്കു തീവണ്ടി കേറി...
വണക്കം ചൊല്ലി വരവേറ്റു കൊണ്ട് മദിരാശിയും...
വര്‍ത്താനം പറഞ്ഞിരുന്നുസമയം കളയുന്നില്ല...


അങ്ങനേ കഥയിലേക്ക്.......

അല്ലല്ല.... കവിതയിലേക്ക്.....
ഓ... അത് പറയാന്‍ വിട്ടു അല്ലെ.... ഇതിനിടെ ചില കവിതാ ശ്രമങ്ങള്‍ തുടങ്ങി'ട്ടോ......

ഈ അടുത്തു ശ്രമിച്ചത് തന്നെയാകാം'ല്ലേ ആദ്യം....

Tuesday, April 7, 2009

മാര്‍ക്കറ്റ് അഥവാ ചന്ത....

മാര്‍ക്കറ്റ് അഥവാ ചന്ത.....

ഈ ഉണ്ണ്യമ്പൂരി അങ്ങനെ ഹൈദരാബാദില്‍ എത്തി..... ഒറ്റക്കണ്ണനെ കാഴ്ചകള്‍ കാണിക്ക്യാ'ന്നുള്ളതാണല്ലോ എന്റെ ദൗത്യം.... ഓപ്പോള്‍ടെ ഫ്ലാറ്റിനു താഴെ ഒരു മാര്‍ക്കറ്റ് 'ണ്ടെ..... ഒരു ചന്തന്നെ....കാണാനും നല്ല ചന്താ.....!!! ചന്തയില്‍ എത്തിയപ്പോള്‍ ഒരുപാടു ചിന്തകള്‍ വന്നു.... ചിന്തകളില്‍ നിന്നും ഒരു പിടി ചിത്രങ്ങള്‍ വന്നു....

നേരം സന്ധ്യയായി..... ഒരു അളിയന്‍, ഒരു കുട്ടപ്പായി(അളിയന്റെ ഒരു ബന്ധു, കുട്ടേട്ടന്‍....'മ്മടെ ഒക്കെ കുട്ടപ്പായി...), എന്നീ മഹാമനസ്ക്കന്മാരുടെ കൂടെ നാണം കുണുങ്ങിയായി ഈ ഉണ്ണ്യമ്പൂരീം ചന്തയുടെ ചന്തം ഒറ്റക്കണ്ണന്‍'നെ കാണിക്കാന്‍ ഇറങ്ങി പുറപ്പെട്ടു.... നാണം കുണുങ്ങി എന്ന് ഈ ഞാന്‍, ഈ എന്നെ തന്നെ നോക്കി പറയാന്‍ കാര്യണ്ട്‌...ട്ടോ.... ക്യാമറയും കൊണ്ടു ജന സഹസ്രത്തിലേക്ക് കടന്നപ്പോള്‍ ഒരു.....ഒരു.....എന്തോ ഒരു...... നാണ്‍ വന്നു.... എല്ലാ ചന്ത(മുള്ള) കണ്ണുകളു ഒറ്റക്കണ്ണനെ നോക്കി പല്ലിളിക്കുന്നു. ഒപ്പമുള്ള ഈ ഉണ്ണ്യമ്പൂര്യേം...

പക്ഷെ ചന്തച്ചന്തം കണ്ടു തുടങ്ങിയപ്പോള്‍ ഒറ്റക്കണ്ണനും ഉണ്ണ്യമ്പൂരീം ഉഷാറായി...ട്ടൊ...

ചന്തയിലേക്ക്‌ കടക്കുന്നു... പലതരം സാധന സാമഗ്രികള്‍.. ഒരു തരം വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍... :-)
കാണുന്നവരൊക്കെ ഹിന്ദിയിലും തെലുങ്കിലുമായി എന്തൊക്കെയോ ആര്‍ക്കോശിക്കുന്നുണ്ട്‌...(ക്ഷമിക്കണം, ആക്രോശിക്കുന്നുണ്ട്‌..) ക്ലിക്കൂ....ക്ലിക്കൂ....എന്നാണെന്നു അളിയനും കുട്ടപ്പായിയും പറഞ്ഞൂ... പ്രോത്സാഹനം എന്നും ഉണ്ണ്യമ്പൂരിയുടെയും ഒറ്റക്കണ്ണന്റെയും ഒരു ബലഹീനതയണല്ലോ....

ബാഗില്‍ നിന്നും എടുത്തു... പതിവു പോലെ കണ്ണില്‍ കണ്ടവ....!!!! ജിലേബി വില്‍പ്പനക്കാരന്‍ ഒരു നല്ല സ്വീകരണമായിരുന്നു നല്‍കിയത്‌... ആ മഹാന്റെ ചിത്രം എടുത്തു... അദ്ദേഹത്തിനു കാണാന്‍ പറ്റുമോ എന്നായി... ആ ആഗ്രഹം നിറവേറ്റിയ സംത്രിപ്തിയോടെ അടുത്ത അടി വച്ചു... ഓറഞ്ച്‌ വാലാ... ലവന്‍ എന്നെ കണ്ണെത്താ ദൂരം മുതലേ വിളിക്കുന്നതാണേ... ആവോ ഭായ്‌...ആവോ....

എല്ലാവരുടെയും മുമ്പില്‍ ഒരു "സംഭവം"(സത്യത്തില്‍ ഒരു പ്രസ്ഥാനം) ആയി ഞാന്‍ നടന്നു നീങ്ങി കൊണ്ടിരിക്കുന്നു...

അതിന്റെ ഇടയില്‍ വച്ചാണത്‌ സംഭവിച്ചത്‌....!!!!!!!


ഒരു തെലുങ്കന്‍ തടഞ്ഞു... എന്നിട്ട്‌ ഹിന്ദിയില്‍ ഒരു ചോദ്യം...എന്താ പരിപാടി എന്ന്...!!! ഉണ്ണ്യമ്പൂരി കിടുങ്ങി...ട്ടോ...!!!

കുട്ടപ്പായി പറഞ്ഞു... ഫോട്ടോഗ്രാഫര്‍ ആണ്... മാര്‍ക്കറ്റ്'ന്റെ കുറച്ചു ചിത്രങ്ങള്‍ എടുക്കുന്നതിനായി വന്നതാണെന്നും... അദ്ദേഹത്തിന്റെ സംശയങ്ങള്‍ തീരുന്നില്ല.....
kuttappaayi again rockss...!!!

പത്രത്തില്‍ കൊടുക്കാനെന്നു കുട്ടപ്പായി...
ആ മഹാനുഭാവന് അതും പോരാ.... ഏത് പത്രം എന്നായി....!!!
ഇന്റര്‍നെറ്റ് പത്രം എന്ന് കുട്ടപ്പായി....!!!

ഇത്രയും പറഞ്ഞപ്പോള്‍ പുലി എലിയായി...!!!
പിന്നെ ആ ചന്ത മുഴുവന്‍ കൊണ്ടു നടന്നു കാണിച്ചു..... കൂടാതെ "പത്രത്തില്‍" ഊന്നി പറയേണ്ട കുറെ പ്രാരാബ്ധങ്ങളും... ചന്ത പ്രവര്‍ത്തിക്കുന്ന ദിവസം കുറഞ്ഞു വരുന്നു...ആഴ്ചയില്‍ ആകെ രണ്ടു ദിവസമേ പ്രവര്‍ത്തിക്കുന്നുള്ളൂ... ആളുകള്‍ ചന്തയിലേക്ക് വരാന്‍ മടിക്കുന്നതാണ് കാരണം... അതിന് കാരണം സമീപത്തു കൂടെ ഒഴുകുന്ന ഒരു അഴുക്കുചാല്‍....!!! അങ്ങനെ അങ്ങനെ പറഞ്ഞ് അദ്ദേഹവും അവിടത്തെ കുറെ പേരും'ന്റെ പിന്നാലെയായി.... ഞാന്‍ വലിയ ഒരു പത്രപ്രവര്‍ത്തകനും...!!!


പത്ര
പ്രവര്‍ത്തനത്തില്‍ അമ്മാമന്‍ അനുഭവിക്കുന്ന സുഖം എന്തെന്ന് ഉണ്ണ്യമ്പൂരി അങ്ങനെ അറിഞ്ഞു....

ഇതിനെല്ലാം അവസാനം ആ തെലുങ്കന്‍ ഒരു കടയുടെ മുന്നില്‍ നിന്ന് പ്രസംഗിക്കുന്ന രീതിയില്‍ ഒരു ക്ലിക്കും...

ഇവരുടെയൊക്കെ സഹായത്തോടെ ഈ നാണം കുണുങ്ങി ഉണ്ണ്യമ്പൂരി അവിടത്തെ കേമന്‍ പത്ര പ്രവര്‍ത്തകന്‍ ആയി....!!!!


ഈശ്വരാ...... ഈ പാതകത്തില്‍ എനിക്ക്‌ പങ്കില്ല....
അല്ലാ.... അവരെ പറ്റിച്ചൊന്നും ഇല്ലല്ലോ ഞങ്ങള്‍...??? നിങ്ങള്‍ പറയൂ...


ചന്തയുടെ
ചന്തം ഒരുപാടു ആസ്വദിച്ചു.... ചന്തയില്‍ നിന്നും ഇറങ്ങിയപ്പോ നേരം ഏറെ ഇരുട്ടിയിരുന്നു....!!!

അങ്ങനെ ഉണ്ണ്യമ്പൂരീം ഒരു പത്രത്തിന്റെ ഫോട്ടോ പിടുത്തക്കാരന്‍ ആയി....!!!!

ഒറ്റക്കണ്ണനു ഒരുപാട്‌ കാഴ്ചകളും...
......വിട......

Monday, April 6, 2009

ഒരു തീവണ്ടി യാത്ര......

ഒരു തീവണ്ടി യാത്ര.....

തൃശൂര്‍ മുതല്‍ ഹൈദരാബാദ് വരെ....

പ്ലസ് ടു പരീക്ഷകള്‍ക്ക് ശേഷം ഒറ്റക്കണ്ണന്‍ കയ്യില്‍
വന്നതോടെ ലോകം ചുറ്റാന്‍ ഒരു ആശ.....

ലോകം ചുറ്റാന്‍....!!!!!!!!!!!!!!!!!!!!!

അത്രയ്ക നടന്നില്ലേലും ഹൈദരാബാദ് വരെ ഒപ്പിച്ചു ഒറ്റക്കണ്ണന്‍...

ഓപ്പോള്‍ ഹൈദരാബാദില്‍ ടീച്ചര്‍.....അളിയന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍.....

ഒറ്റക്കണ്ണന്‍'ന്റെ ഏക ലോചന കാഴ്ചകള്‍ക്ക് തുടക്കം......

തൃശ്ശൂര് നിന്നാണ് വണ്ടി....

ചാലക്കുടി സ്റ്റോപ്പ് ഇല്ല്യാ..... അതിനെ കുറിച്ചു പറഞ്ഞാ.....!!!!
വലിയ ഒരു പാതകം ആണ് ഇന്ത്യന്‍ റെയില്‍വേ എന്നോടും എന്റെ
കുടുംബത്തോടും കാണിക്കുന്നത്.....
ഓപ്പോള്‍ ഹൈദരാബാദില്‍.....ഇടയ്ക്ക് ഒരു വിസിറ്റ് നടത്താന്‍ ഒപ്പോള്ടെ അടുത്തേക്ക് പോകുമ്പോ നൊസ്റ്റാള്‍ജിയ വരുത്താന്‍ എന്തെങ്കിലും കൊണ്ടു
പോണ്ടേ.....അവിടെ കിട്ടാത്തതും ഇവിടെ കിട്ടുന്നതും വണ്ടിയില്‍ പിന്നെ.....???

ങാ....അങ്ങനെ എന്തെങ്കിലും എന്തെങ്കിലും എന്ന് പറഞ്ഞു വരുമ്പോ അത് എന്തോരം ആവും....അപ്പൊ പോകുന്നവരുടെ ഭാരം കൂടും....അങ്ങനെ ഇള്ള പ്രാരാബ്ധം മുഴുവന്‍ ഏറ്റി പിടിച്ചു ഓപ്പോളേ കാണാന്‍ പോകുമ്പോ,തൃശ്ശൂര്‍ വരെ പോണം എന്ന് പറഞ്ഞാ...................ഹൊ............
.!!!!

അല്ലാ.....ശരിയല്ല.....റെയില്‍വേ'ക്കാര് ശരിയല്ല.......!!!

അങ്ങനെ പ്രാരാബ്ധവും പേറി തൃശ്ശൂര്‍ വരെ ഓട്ടോയില്‍ പോയി വണ്ടി കേറി....ഹൈദരാബാദ്'ലേക്ക്...
കയ്യില്‍ ഒരു cameri obscura, ഒരു tripod,മറ്റു അല്ലറ ചില്ലറകള്‍, ഒരു അ
മ്മ, ഒരു ഓപ്പോള്‍ എന്നിവ....പ്ലാറ്റ്ഫോം രണ്ട് ആണത്രേ..... ബ്രിഡ്ജ് കേറി...അങ്ങനെ ഞാന്‍ ഏപ്രില്‍ 4'നു നട്ടുച്ച സമയം 1.07'നു ഹൈദരാബാദ്'ലേക്ക് "തീ"വണ്ടി കയറി.... ഒറ്റക്കണ്ണന്‍'നെ പുറത്തെടുക്കാന്‍ ഒരുപാടു എതിര്‍പ്പുകള്‍ പല ഭാഗത്ത് നിന്നും....എന്നാലും "തീ"വണ്ടിയിലൂടെ കണ്ട തീ പാറുന്ന കാഴ്ചകള്‍ ഒറ്റക്കണ്ണന്‍'നെ ചൊടിപ്പിച്ചു.... എതിര്‍പ്പുകള്‍ കാറ്റില്‍ പറത്തി കൊണ്ട് ഞാന്‍ കയ്യില്‍ എടുത്തു.....ലവനെ........

കേരളം.........അധികം ഞാന്‍ പറഞ്ഞു വഷളാക്കുന്നില്ല്യാ.........കേരളത്തെ കുറിച്ചു ഒരുപാടു അങ്ങ് പറയാന്‍ എനിക്ക് പറ്റത്തില്ല......അടിപൊളി ആയിട്ട് കുറെ സാഹിത്യ പ്രതിഭകള്‍ വരച്ചു കോറി ഇട്ടതാ....പിന്നെ ഞാന്‍ എന്തിനാ വെറുതെ.....

പാലക്കാടന്‍ കാറ്റടിച്ചപ്പോള്‍ ഒറ്റക്കണ്ണന്‍ കാഴ്ചകള്‍ കണ്ടു തുടങ്ങി....കിടിലന്‍ സ്ഥലം ആണ് പാലക്കാട്..... കലിയുഗത്തിന്റെ അത്യാഗ്രഹത തൊട്ടു തീണ്ടാത്ത ഇടം....ഇപ്പോഴും കേരളം എന്ന് പറഞ്ഞു കാണിച്ചു കൊടുക്കാന്‍ പറ്റിയ ലാന്‍ഡ്‌സ്കേപ്പുകള്‍...

ഇടയില്‍ എവിടെയോ വച്ച്ഒരു വന്‍ വിദ്യാര്ത്ഥി സംഘം ട്രെയിനില്‍ പിടച്ചു കയറി..... ഭാവിയിലെ അധ്യാപകര്‍..... അവരുടെ അദ്ധ്യാപകരും അവരും ഒരേ പ്രായം..... ടിക്കറ്റ് അന്വേഷിക്കാന്‍ വന്ന TTR'ചേട്ടന് പോലും സംശയം....!!! അങ്ങനെ അവരുടെ ആരവങ്ങളും ആയി യാത്ര തുടര്‍ന്നു.......
വണ്ടി
കേരളത്തെ അകന്നു തുടങ്ങി.....സൂര്യേട്ടന്‍ എന്നെ വിട്ടു മറയാന്‍ തുടങ്ങി.....പുള്ളിയുടെ വിചാരം എനിക്കങ്ങു വിഷമം ആകുമെന്നാണ്......എവടെ....!!!! പുള്ളി ഒന്നു പോകാന്‍ നിക്കുവല്ലേ ഞാന്‍..... ക്ലിക്കാനെ...!!! പുള്ളി പോകുമ്പോ കാണാന്‍ അല്ലെ അടിപൊളി....!!!!

കേരളം
വിട്ടു......തമിഴ് സാമ്രാജ്യത്തിലേക്ക്.,....വാളയാര്‍ കടക്കുന്നു.....

എന്തോ.....!!! എനിക്ക് എപ്പോഴും ഇങ്ങനെ ആണ്..... അതിര്‍ത്തി വിടുമ്പോള്‍ ഒരു പ്രത്യേക അനുഭൂതി ആണ്.... എന്തോ ഒരു പ്രത്യേകത.....വാളയാര്‍ സ്റ്റേഷന്‍'ന്റെ ചില ഭാവങ്ങള്‍ അടിച്ചെടുത്തു.... കണ്ണില്‍ കണ്ട കാഴ്ചകള്‍ മുഴുവന്‍ ഒറ്റ കണ്ണിലൂടെ കണ്ടു...

ഇരുട്ട് നിറഞ്ഞു.... ISO ശേഷി എത്താവുന്നിടത്തോളം എത്തി... ഇനി രാവിലെ.....


രാവിലെ നേരത്തെ തന്നെ എണീറ്റു... 5.30 'ക്ക് ഒക്കെ തന്നെ.... സൂര്യ ദര്ശനം ക്ലിക്കാന്‍... എഴുന്നേറ്റപ്പോള്‍ സ്വല്പം അരസികമായ ഒരു വാര്ത്താ കേട്ടു... കോളജ് സന്ഘതിലെ ഒരുത്തന്‍ ഏതോ സ്റ്റേഷനില്‍ ഇറങ്ങി പിന്നെ തിരിച്ചു കേറിയില്ലെന്ന്....ആ മഹാനെ അന്വേഷിച്ചു കൊണ്ടു അടുത്ത സ്റ്റേഷനില്‍ തന്നെ അടുത്ത രണ്ടു പേര്‍ ഇറങ്ങി....അതിനിടയില്‍ കുറച്ചു കാഴ്ചകള്‍ നഷ്ടപ്പെട്ടു എന്ന് പറയുന്നതില്‍ തെറ്റില്ല....അതാ.....കാത്തിരുന്ന നിമിഷം വന്നെത്തി... ലവന്‍ പൊങ്ങി....!!!!!

ക്ലിക്കീട്ടും ക്ലിക്കീട്ടും മതി വരാത്ത ഏക മോഡല്‍ ഇദ്ദേഹം തന്നെയാണ്...ട്ടോ.....ഒരു വമ്പന്‍ പുലിയാണ്.... കുറെ നേരം ആസ്വദിച്ചു....അപ്പോഴേക്കും ആന്ധ്രയിലേക്ക് എത്യേര്‍ന്നു...ട്ടോ......

നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന കൃഷിയിടങ്ങള്‍.... മുളക് കൃഷി ധാരാളമായി കാണാം....ഇടയ്ക്കിടയ്ക്ക് അത് കൊണ്ടു പോകാനുള്ള ട്രാക്ടര്‍ കാണാം..... അഒരു പ്രത്യേക അന്തരീക്ഷം ആണ്..... എത്ര കണ്ടാലും തീരില്ല ഈ കാഴ്ചകള്‍.... ആന്ധ്രയിലേക്ക് കടന്നാല്‍ കുറെ നേരത്തേക്ക് ഇതു തന്നെയാണ് കാഴ്ച.....

ഇടയില്‍ കണ്ട ഒരു ട്രാക്ടര്‍ ചേട്ടന്മാരുടെ പടം ക്ലിക്കി.... കൌതുകത്തിന്റെ തിളക്കം അവരുടെ കണ്ണുകളില്‍ ജ്വലിക്കുന്നുണ്ടായിരുന്നു......ഇതിനൊക്കെ
ഇടയില്‍ രാവിലത്തെ പുട്ടടി മുടങ്ങി..... ഒന്നും കിട്ടാനില്ല....തലേ ദിവസം രാവിലത്തേക്ക് ഓര്‍ഡര്‍ ചെയ്യാനും വിട്ടു.... എന്നിട്ടെന്താ,....രാവിലെ പഷ്ണി.... കണ്ട വടയും പഴം പൊരിയും എല്ലാം വാരി വലിച്ചു വാങ്ങി തിന്നു......സ്റ്റേഷന്‍ മാസ്റ്റര്‍.... അദ്ദേഹം സ്വപ്നം വില്‍ക്കുന്ന ഒരു കച്ചവടക്കാരന്‍ ആണ്.... എല്ലാ യാത്രക്കാരും ഒരു പ്രതീക്ഷയെ മുന്‍ നിര്ത്തി ആണ് യാത്രയില്‍ ഏര്‍പ്പെടുന്നത്... ആ സ്വപ്നങ്ങള്‍ക്ക് പച്ച കോടി കാട്ടുന്നതും ചുവപ്പ് അടിക്കുന്നതും അദ്ദേഹം ആണ്....അതോണ്ട് പുള്ളി സ്വപ്ന കച്ചവടക്കാരന്‍ ആണ്....ഒടുക്കം ഒരിത്തിരി അധികം കാഴ്ചകള്‍ക്ക് ശേഷം, ഒറ്റക്കണ്ണന്‍ ഹൈദരാബാദ് എത്തി....

ഇനി അടുത്ത ഒറ്റ കാഴ്ചകള്‍ക്ക് ഒറ്റക്കണ്ണന്‍ കണ്ണ് കൂര്‍പ്പിക്കുന്നു....

........വിട......

Saturday, March 28, 2009

My New Friend.... ഒറ്റക്കണ്ണന്‍.....

My new friend....

Ya....My new friend has powerful eyes to grasp the world...

I'm just talking about my new camera.... Itz my new friend....

ഒറ്റക്കണ്ണന്‍.........എന്റെ പുതിയ കൂട്ടുകാരനെ ഞാന്‍ അങ്ങനെ വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു........

ഒറ്റ കണ്ണ് കൊണ്ടു ഈ വിരുതന്‍ എന്തെല്ലാം കാണുന്നു എന്നറിയോ...!!!!

നാം കാണാത്ത ഒരുപാട് കാര്യങ്ങള്‍ ഇവന്‍ കാണുന്നു.....

ഒരു ക്യാമറ ആയി ജനിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി....

ഇവിടെ....ഞാന്‍ എന്റെ കാമറയിലൂടെ ഞാന്‍ കണ്ട ലോകത്തെ നിങ്ങളുമായി പങ്കു വെക്കുന്നു......

ബ്ലോഗന്മാരുടെ ആ അത്ഭുതലോകത്തേക്ക് ആദ്യ ക്ലിക്ക് അടിച്ച് ഞാന്‍ കാല്‍ വെക്കുന്നു.......
Camera: Nikon D80

Lens:18~135 Nikkor IF-ED

Flash:Vivitar 3200A(Base model)