തൃശൂര്‍ മുതല്‍ ഹൈദരാബാദ് വരെ....
പ്ലസ് ടു പരീക്ഷകള്‍ക്ക് ശേഷം ഒറ്റക്കണ്ണന്‍ കയ്യില്‍ വന്നതോടെ ലോകം ചുറ്റാന്‍ ഒരു ആശ.....
ലോകം ചുറ്റാന്‍....!!!!!!!!!!!!!!!!!!!!!
അത്രയ്ക നടന്നില്ലേലും ഹൈദരാബാദ് വരെ ഒപ്പിച്ചു ഒറ്റക്കണ്ണന്‍...
ഓപ്പോള്‍ ഹൈദരാബാദില്‍ ടീച്ചര്‍.....അളിയന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍.....
ഒറ്റക്കണ്ണന്‍'ന്റെ ഏക ലോചന കാഴ്ചകള്‍ക്ക് തുടക്കം......
തൃശ്ശൂര് നിന്നാണ് വണ്ടി....
ചാലക്കുടി സ്റ്റോപ്പ് ഇല്ല്യാ..... അതിനെ കുറിച്ചു പറഞ്ഞാ.....!!!!
വലിയ ഒരു പാതകം ആണ് ഇന്ത്യന്‍ റെയില്‍വേ എന്നോടും എന്റെ കുടുംബത്തോടും കാണിക്കുന്നത്.....
ഓപ്പോള്‍ ഹൈദരാബാദില്‍.....ഇടയ്ക്ക് ഒരു വിസിറ്റ് നടത്താന്‍ ഒപ്പോള്ടെ അടുത്തേക്ക് പോകുമ്പോ നൊസ്റ്റാള്‍ജിയ വരുത്താന്‍ എന്തെങ്കിലും കൊണ്ടു പോണ്ടേ.....അവിടെ കിട്ടാത്തതും ഇവിടെ കിട്ടുന്നതും വണ്ടിയില്‍ പിന്നെ.....???
ങാ....അങ്ങനെ എന്തെങ്കിലും എന്തെങ്കിലും എന്ന് പറഞ്ഞു വരുമ്പോ അത് എന്തോരം ആവും....അപ്പൊ പോകുന്നവരുടെ ഭാരം കൂടും....അങ്ങനെ ഇള്ള പ്രാരാബ്ധം മുഴുവന്‍ ഏറ്റി പിടിച്ചു ഓപ്പോളേ കാണാന്‍ പോകുമ്പോ,തൃശ്ശൂര്‍ വരെ പോണം എന്ന് പറഞ്ഞാ...................ഹൊ.............!!!!
അല്ലാ.....ശരിയല്ല.....റെയില്‍വേ'ക്കാര് ശരിയല്ല.......!!!
അങ്ങനെ പ്രാരാബ്ധവും പേറി തൃശ്ശൂര്‍ വരെ ഓട്ടോയില്‍ പോയി വണ്ടി കേറി....ഹൈദരാബാദ്'ലേക്ക്...
കയ്യില്‍ ഒരു cameri obscura, ഒരു tripod,മറ്റു അല്ലറ ചില്ലറകള്‍, ഒരു അ

കേരളം.........അധികം ഞാന്‍ പറഞ്ഞു വഷളാക്കുന്നില്ല്യാ.........കേരളത്തെ കുറിച്ചു ഒരുപാടു അങ്ങ് പറയാന്‍ എനിക്ക് പറ്റത്തില്ല......അടിപൊളി ആയിട്ട് കുറെ സാഹിത്യ പ്രതിഭകള്‍ വരച്ചു കോറി ഇട്ടതാ....പിന്നെ ഞാന്‍ എന്തിനാ വെറുതെ.....
പാലക്കാടന്‍ കാറ്റടിച്ചപ്പോള്‍ ഒറ്റക്കണ്ണന്‍ കാഴ്ചകള്‍ കണ്ടു തുടങ്ങി....കിടിലന്‍ സ്ഥലം ആണ് പാലക്കാട്.....

ഇടയില്‍ എവിടെയോ വച്ച്ഒരു വന്‍ വിദ്യാര്ത്ഥി സംഘം ട്രെയിനില്‍ പിടച്ചു കയറി..... ഭാവിയിലെ അധ്യാപകര്‍..... അവരുടെ അദ്ധ്യാപകരും അവരും ഒരേ പ്രായം..... ടിക്കറ്റ് അന്വേഷിക്കാന്‍ വന്ന TTR'ചേട്ടന് പോലും സംശയം....!!! അങ്ങനെ അവരുടെ ആരവങ്ങളും ആയി യാത്ര തുടര്‍ന്നു.......

വണ്ടി കേരളത്തെ അകന്നു തുടങ്ങി.....സൂര്യേട്ടന്‍ എന്നെ വിട്ടു മറയാന്‍ തുടങ്ങി.....പുള്ളിയുടെ വിചാരം എനിക്കങ്ങു വിഷമം ആകുമെന്നാണ്......എവടെ....!!!! പുള്ളി ഒന്നു പോകാന്‍ നിക്കുവല്ലേ ഞാന്‍..... ക്ലിക്കാനെ...!!! പുള്ളി പോകുമ്പോ കാണാന്‍ അല്ലെ അടിപൊളി....!!!!
കേരളം വിട്ടു......തമിഴ് സാമ്രാജ്യത്തിലേക്ക്.,....വാളയാര്‍ കടക്കുന്നു.....

എന്തോ.....!!! എനിക്ക് എപ്പോഴും ഇങ്ങനെ ആണ്..... അതിര്‍ത്തി വിടുമ്പോള്‍ ഒരു പ്രത്യേക അനുഭൂതി ആണ്.... എന്തോ ഒരു പ്രത്യേകത.....വാളയാര്‍ സ്റ്റേഷന്‍'ന്റെ ചില ഭാവങ്ങള്‍ അടിച്ചെടുത്തു.... കണ്ണില്‍ കണ്ട കാഴ്ചകള്‍ മുഴുവന്‍ ഒറ്റ കണ്ണിലൂടെ കണ്ടു...
ഇരുട്ട് നിറഞ്ഞു.... ISO ശേഷി എത്താവുന്നിടത്തോളം എത്തി... ഇനി രാവിലെ.....
രാവിലെ നേരത്തെ തന്നെ എണീറ്റു... 5.30 'ക്ക് ഒക്കെ തന്നെ.... സൂര്യ ദര്ശനം ക്ലിക്കാന്‍... എഴുന്നേറ്റപ്പോള്‍ സ്വല്പം അരസികമായ ഒരു വാര്ത്താ കേട്ടു... കോളജ് സന്ഘതിലെ ഒരുത്തന്‍ ഏതോ സ്റ്റേഷനില്‍ ഇറങ്ങി പിന്നെ തിരിച്ചു കേറിയില്ലെന്ന്....ആ മഹാനെ അന്വേഷിച്ചു കൊണ്ടു അടുത്ത സ്റ്റേഷനില്‍ തന്നെ അടുത്ത രണ്ടു പേര്‍

ക്ലിക്കീട്ടും ക്ലിക്കീട്ടും മതി വരാത്ത ഏക മോഡല്‍ ഇദ്ദേഹം തന്നെയാണ്...ട്ടോ.....ഒരു വമ്പന്‍ പുലിയാണ്.... കുറെ നേരം ആസ്വദിച്ചു....അപ്പോഴേക്കും ആന്ധ്രയിലേക്ക് എത്യേര്‍ന്നു...ട്ടോ......

നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന കൃഷിയിടങ്ങള്‍.... മുളക് കൃഷി ധാരാളമായി കാണാം....ഇടയ്ക്കിടയ്ക്ക് അത് കൊണ്ടു പോകാനുള്ള ട്രാക്ടര്‍ കാണാം..... അഒരു പ്രത്യേക അന്തരീക്ഷം ആണ്..... എത്ര കണ്ടാലും തീരില്ല ഈ കാഴ്ചകള്‍.... ആന്ധ്രയിലേക്ക് കടന്നാല്‍ കുറെ നേരത്തേക്ക് ഇതു തന്നെയാണ് കാഴ്ച.....

ഇടയില്‍ കണ്ട ഒരു ട്രാക്ടര്‍ ചേട്ടന്മാരുടെ പടം ക്ലിക്കി.... കൌതുകത്തിന്റെ തിളക്കം അവരുടെ കണ്ണുകളില്‍ ജ്വലിക്കുന്നുണ്ടായിരുന്നു......

ഇതിനൊക്കെ ഇടയില്‍ രാവിലത്തെ പുട്ടടി മുടങ്ങി..... ഒന്നും കിട്ടാനില്ല....തലേ ദിവസം രാവിലത്തേക്ക് ഓര്‍ഡര്‍ ചെയ്യാനും വിട്ടു.... എന്നിട്ടെന്താ,....രാവിലെ പഷ്ണി.... കണ്ട വടയും പഴം പൊരിയും എല്ലാം വാരി വലിച്ചു വാങ്ങി തിന്നു......

ഒടുക്കം ഒരിത്തിരി അധികം കാഴ്ചകള്‍ക്ക് ശേഷം, ഒറ്റക്കണ്ണന്‍ ഹൈദരാബാദ് എത്തി....
ഇനി അടുത്ത ഒറ്റ കാഴ്ചകള്‍ക്ക് ഒറ്റക്കണ്ണന്‍ കണ്ണ് കൂര്‍പ്പിക്കുന്നു....
........വിട......
1 comment:
Kalakki....
Thakarppan....ottakannanum saahityavum..!!
U r superb!!!..talented..
promising.....
Bhaavukangal!!!!!!!!
Post a Comment