ഈ ഉണ്ണ്യമ്പൂരി അങ്ങനെ ഹൈദരാബാദില്‍ എത്തി..... ഒറ്റക്കണ്ണനെ കാഴ്ചകള്‍ കാണിക്ക്യാ'ന്നുള്ളതാണല്ലോ എന്റെ ദൗത്യം.... ഓപ്പോള്‍ടെ ഫ്ലാറ്റിനു താഴെ ഒരു മാര്‍ക്കറ്റ് 'ണ്ടെ..... ഒരു ചന്തന്നെ....കാണാനും നല്ല ചന്താ.....!!! ചന്തയില്‍ എത്തിയപ്പോള്‍ ഒരുപാടു ചിന്തകള്‍ വന്നു.... ചിന്തകളില്‍ നിന്നും ഒരു പിടി ചിത്രങ്ങള്‍ വന്നു....
നേരം സന്ധ്യയായി..... ഒരു അളിയന്, ഒരു കുട്ടപ്പായി(അളിയന്റെ ഒരു

പക്ഷെ ചന്തച്ചന്തം കണ്ടു തുടങ്ങിയപ്പോള്‍ ഒറ്റക്കണ്ണനും ഉണ്ണ്യമ്പൂരീം ഉഷാറായി...ട്ടൊ...
ചന്തയിലേക്ക് കടക്കുന്നു... പലതരം സാധന സാമഗ്രികള്‍.. ഒരു തരം വേള്‍ഡ് ട്രേഡ് സെന്റര്‍... :-)
കാണുന്നവരൊക്കെ ഹിന്ദിയിലും തെലുങ്കിലുമായി എന്തൊക്കെയോ ആര്ക്കോശിക്കുന്നുണ്ട്...(ക്ഷമിക്കണം, ആക്രോശിക്കുന്നുണ്ട്..) ക്ലിക്കൂ....ക്ലിക്കൂ....എന്നാണെന്നു അളിയനും കുട്ടപ്പായിയും പറഞ്ഞൂ... പ്രോത്സാഹനം എന്നും ഉണ്ണ്യമ്പൂരിയുടെയും ഒറ്റക്കണ്ണന്റെയും ഒരു ബലഹീനതയണല്ലോ....

എല്ലാവരുടെയും മുമ്പില്‍ ഒരു "സംഭവം"(സത്യത്തില്‍ ഒരു പ്രസ്ഥാനം) ആയി ഞാന്‍ നടന്നു നീങ്ങി കൊണ്ടിരിക്കുന്നു...

അതിന്റെ ഇടയില്‍ വച്ചാണത് സംഭവിച്ചത്....!!!!!!!
ഒരു തെലുങ്കന് തടഞ്ഞു... എന്നിട്ട് ഹിന്ദിയില്‍ ഒരു ചോദ്യം...എന്താ പരിപാടി എന്ന്...!!! ഉണ്ണ്യമ്പൂരി കിടുങ്ങി...ട്ടോ...!!!
കുട്ടപ്പായി പറഞ്ഞു... ഫോട്ടോഗ്രാഫര്‍ ആണ്... മാര്‍ക്കറ്റ്'ന്റെ കുറച്ചു ചിത്രങ്ങള്‍ എടുക്കുന്നതിനായി വന്നതാണെന്നും... അദ്ദേഹത്തിന്റെ സംശയങ്ങള്‍ തീരുന്നില്ല.....
kuttappaayi again rockss...!!!
പത്രത്തില്‍ കൊടുക്കാനെന്നു കുട്ടപ്പായി...
ആ മഹാനുഭാവന് അതും പോരാ.... ഏത് പത്രം എന്നായി....!!!

ഇത്രയും പറഞ്ഞപ്പോള്‍ പുലി എലിയായി...!!!
പിന്നെ ആ ചന്ത മുഴുവന്‍ കൊണ്ടു നടന്നു കാണിച്ചു..... കൂടാതെ "പത്രത്തില്‍" ഊന്നി പറയേണ്ട കുറെ പ്രാരാബ്ധങ്ങളും... ചന്ത പ്രവര്‍ത്തിക്കുന്ന ദിവസം കുറഞ്ഞു വരുന്നു...ആഴ്ചയില്‍ ആകെ രണ്ടു ദിവസമേ പ്രവര്‍ത്തിക്കുന്നുള്ളൂ... ആളുകള്‍ ചന്തയിലേക്ക് വരാന്‍ മടിക്കുന്നതാണ് കാരണം... അതിന് കാരണം സമീപത്തു കൂടെ ഒഴുകുന്ന ഒരു അഴുക്കുചാല്‍....!!! അങ്ങനെ അങ്ങ

പത്ര പ്രവര്‍ത്തനത്തില്‍ അമ്മാമന് അനുഭവിക്കുന്ന സുഖം എന്തെന്ന് ഉണ്ണ്യമ്പൂരി അങ്ങനെ അറിഞ്ഞു....

ഇവരുടെയൊക്കെ സഹായത്തോടെ ഈ നാണം കുണുങ്ങി ഉണ്ണ്യമ്പൂരി അവിടത്തെ കേമന്‍ പത്ര പ്രവര്ത്തകന് ആയി....!!!!
ഈശ്വരാ...... ഈ പാതകത്തില്‍ എനിക്ക് പങ്കില്ല....
അല്ലാ.... അവരെ പറ്റിച്ചൊന്നും ഇല്ലല്ലോ ഞങ്ങള്‍...??? നിങ്ങള്‍ പറയൂ...
ചന്തയുടെ ചന്തം ഒരുപാടു ആസ്വദിച്ചു.... ചന്തയില്‍ നിന്നും ഇറങ്ങിയപ്പോ നേരം ഏറെ ഇരുട്ടിയിരുന്നു....!!!
അങ്ങനെ ഉണ്ണ്യമ്പൂരീം ഒരു പത്രത്തിന്റെ ഫോട്ടോ പിടുത്തക്കാരന് ആയി....!!!!
ഒറ്റക്കണ്ണനു ഒരുപാട് കാഴ്ചകളും...
......വിട......